Malayalam
മലയാളത്തിൽ NBS2GO
മലയാളത്തിൽ ബൈബിൾ പഠനം
നിങ്ങൾ ആരാണെങ്കിലും നിങ്ങൾ ജീവിക്കുന്ന, ജോലി ചെയ്യുന്ന സമൂഹത്തിൽ നിത്യതയുടെ വക്‌താവാകുവാൻ ദൈവം ആഗ്രഹിക്കുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. പഠന ഗ്രൂപ്പ് ആരംഭിക്കുന്നതിന്, മൂന്ന് ലളിത ഘട്ടങ്ങൾ ഇതാ:
1. പ്രാർത്ഥന
… എല്ലാം പ്രാർത്ഥനയിലൂടെയും പരസ്പര ബന്ധങ്ങളിലൂടെയും ആരംഭിക്കുന്നു.
പ്രാർത്ഥിക്കുക
- ബൈബിൾ പഠന സംഘം ആരംഭിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു സുഹൃത്തിനായി പ്രാർത്ഥിക്കുക.
- പതിവായി ഒരുമിച്ച് പ്രാർത്ഥിക്കുക. ദൈവത്തോട് തന്റെ പദ്ധതിയും ദിശയും ചോദിക്കുക.
- നിങ്ങളുടെ പ്രദേശത്ത് നടക്കുമ്പോൾ പ്രാർത്ഥിക്കുക. ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും അഭ്യർത്ഥിക്കുക.
- ആളുകളുടെ പേരെടുത്തു പ്രാർത്ഥിക്കുക. അവരെ കണ്ടുമുട്ടാനും,പരിപാലിക്കാനും, സേവിക്കാനുമുള്ള അവസരങ്ങൾക്കായി പ്രാർത്ഥിക്കുക. പരിപാലനത്തിന്റെ വഴികൾ ഹൃദയങ്ങളെ തുറക്കുകയും ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
- അവർക്ക് ബൈബിൾ പഠിക്കാൻ താല്പര്യമുണ്ടാകുവാൻ പ്രാർത്ഥിക്കുക.
ബന്ധങ്ങൾ ഉണ്ടാക്കുക
- നിങ്ങളുടെ അടുത്ത് താമസിക്കുന്നവരെയും, ജോലിചെയ്യുന്നവരെയുമൊക്കെ കണ്ടുമുട്ടുക. അവരോട് സ്നേഹത്തോടെയും, പ്രോത്സാഹനത്തോടെയും പെരുമാറുക.
- സംഭാഷണങ്ങൾ ആരംഭിക്കുക – നല്ല ചോദ്യങ്ങൾ ചോദിക്കുക, നല്ല ശ്രോതാവായിരിക്കുക.
- ചായ, കോഫി, ഭക്ഷണം എന്നിവ കഴിച്ചു ഒരുമിച്ച് സമയം ചെലവഴിക്കുക.
- സ്നേഹിക്കാനും, സേവിക്കാനും, നല്കുവാനുമുള്ള അവസരങ്ങൾ ഉണ്ടാക്കുക.
2. പരസ്പരം ബന്ധിപ്പിക്കുക
… താൽപ്പര്യമുള്ളവരെ കണ്ടെത്തുക
ഒരു ഒത്തുചേരൽ ആസൂത്രണം ചെയ്യുക
- തീയതി, സമയം, സ്ഥലം തീരുമാനിക്കുക.
- വരാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഒരു പട്ടിക തയ്യാറാക്കുക.
- പ്രാർത്ഥിക്കുകയും ക്ഷണിക്കുകയും ചെയ്യുക.
- നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലഘുഭക്ഷണം നൽകാൻ പദ്ധതിയിടുക.
- സംഭാഷണത്തിനായുള്ള ചോദ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. കൂടുതൽ അടുത്ത് ഇടപെടാനുള്ള മാർഗ്ഗങ്ങൾ ആരായുക.
എങ്ങനെ കൂടണം
- ചായ, കോഫി, ലഘുഭക്ഷണം ആവശ്യമെങ്കിൽ കരുതുക
- സ്വാഗതം ചെയ്യുക, തമ്മിൽ പരിചയപ്പെടുത്തുക, കൂടുതൽ അടുക്കുവാൻ അവസരങ്ങൾ നൽകുക
- മീറ്റിംഗ് അവസാനിക്കുമ്പോൾ ഇങ്ങനെ എന്തെങ്കിലും പറയുക ‘ നാം പരിചയപ്പെട്ടതിൽ സന്തോഷിക്കുന്നു. നമുക്ക് ഇനിയും കാണാം. ബൈബിൾ പഠിക്കുവാനും, സത്യങ്ങൾ മനസിലാക്കുവാനും താല്പര്യമുണ്ടെങ്കിൽ അറിയിക്കുക’.
3. പഠനത്തിന് നേതൃത്വം നൽകുക
… ആരംഭിക്കുക
- എല്ലാവർക്കും പഠന സഹായിയുടെ കോപ്പി നൽകുക
- പഠന സഹായിയിലെ ഏതെങ്കിലും വേദഭാഗം തെരഞ്ഞെടുക്കുക
- ചോദ്യങ്ങൾക്ക് ഉത്തരം എഴുതുവാൻ നോട്ടുബുക്ക് കരുതുവാൻ പറയുക

മലയാളത്തിൽ ബൈബിൾ പഠനം
വെളിച്ചം (Malayalam – Light)
വെളിച്ചം: കടലാമയുടെ ജീവൻ സമുദ്രത്തിലാണ്. കൃത്രിമ വെളിച്ചത്താൽ
അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന്
അകന്നുപോകുമ്പോൾ മരണം ഉറപ്പാണ്. യേശു പ്രഖ്യാപിച്ചു: “ഞാൻ
ലോകത്തിന്‍റെ വെളിച്ചം ആകുന്നു…ജീവനിലേക്കു നയിക്കുന്ന വെളിച്ചം
(യോഹ. 8:12). യേശുവിന്റെ ജീവിതം, ബന്ധങ്ങൾ, അത്ഭുതങ്ങൾ,
സന്ദേശങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള നാല് പഠനങ്ങൾ
പരിശോധിക്കുക.
